ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ടു; വീട്ടുകാരറിയാതെ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി; രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് യുവാക്കള്‍ പോക്‌സോ കേസില്‍ പിടിയില്‍


കോഴിക്കോട്: വിദ്യാര്‍ത്ഥിനിയെ സമൂഹമാധ്യത്തിലൂടെ പരിചയപ്പെട്ട് തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ മക്കരപറമ്പ് സ്വദേശികളായ മുഹമ്മദ് നദാല്‍ (20), അഫ്ത്താബ് (21) എന്നിവരാണ് പോക്‌സോ കേസില്‍ പിടിയിലായത്. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ യുവാക്കള്‍ പറഞ്ഞ് വശത്താക്കി തട്ടിക്കൊണ്ടുപോവുകയായിരുന്നു.

ജൂലയ് 20നാണ് മുഹമ്മദ് നദാലും അഫ്ത്താബും ചേര്‍ന്ന് പെണ്‍കുട്ടിയെ വീട്ടുകാരറിയാതെ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ കാണാതായാതോടെ രക്ഷിതാക്കള്‍ എലത്തൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൊടുവില്‍ പ്രതികള്‍ മലപ്പുറത്തുണ്ടെന്ന് കണ്ടെത്തി.

മലപ്പുറത്തെത്തിയ അന്വേഷണ സംഘം പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. എലത്തൂര്‍ എസ്.ഐ ഇ.എം സന്ദീപ്, എ എസ് ഐമാരായ കെ.എ സജീവന്‍, ജയേഷ് വാര്യര്‍, എസ്.സി.പി.ഒ ടി.കെ. ബാബു എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോഴിക്കോട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

summery: two natives of malappuram district have been arrested in a pocso case for kidnapping a female student they met through social media