ഇത് നന്മയുടെ നല്ല മാതൃക; വൃക്ക മാറ്റി വയ്ക്കാൻ ചികിത്സാ സഹായം തേടുന്ന ചക്കിട്ടപാറയിലെ ദിഗേഷിനായി തങ്ങളുടെ കുടുക്ക പൊട്ടിച്ച് 1233 രൂപ നൽകി കുരുന്നുകൾ; നമുക്കും പിന്തുടരാം


പേരാമ്പ്ര: ചക്കിട്ടപാറയിൽ ഗുരുതര വൃക്കരോഗം ബാധിച്ച് ദിഗേഷിനെ സഹായിക്കാനായി തങ്ങളുടെ കുടുക്കകൾ പൊട്ടിച്ച് രണ്ട് കുരുന്നുകൾ. മലയിൽ ദിദീഷ്, ദീപ ദമ്പതിമാരുടെ മക്കളായ ആരാധ്യയും കണ്ണനുമാണ് ചെറുപ്രായത്തിലേ സഹജീവി സ്നേഹത്തിന്റെ നല്ല മാതൃകയായത്. ഇരുവരും കുടുക്ക പൊട്ടിച്ച് തങ്ങളുടെ സമ്പാദ്യമായ 1233 രൂപയാണ് ചികിത്സാ സഹായ നിധിയിലേക്ക് നൽകിയത്. അച്ഛനുമമ്മയും നൽകിയ തുകയ്ക്ക് പുറമെയാണ് ആരാധ്യയും കണ്ണനും ഈ തുക നൽകിയത്.

രണ്ട് കിഡ്‌നികളും തകരാറിലായതോടെയാണ് വൃക്ക മാറ്റി വയ്ക്കേണ്ട അവസ്ഥയിലേക്ക് ദിഗേഷ് എത്തിയത്. കിഡ്‌നി നല്‍കാന്‍ അമ്മ തയ്യാറാണ്, എന്നാല്‍ സാധാരണക്കാരായ ദിഗേഷിന്റെ കുടുംബത്തിന് ഭീമമായ ചികിത്സാ ചെലവ് താങ്ങാവുന്നതിലുമപ്പുറമാണ്. ഈ സാഹചര്യത്തിലാണ് സുമനസുകളുടെ സഹായം തേടാനായി നാട് കൈകോർത്തത്.

ടൈല്‍സിന്റെ പണിക്ക് പോയാണ് ദിഗേഷ് കുടുംബം പുലര്‍ത്തിയത്. എന്നാല്‍ ആറ് മാസം മുമ്പ് ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് ചികിത്സതേടിയപ്പോഴാണ് കരള്‍ രോഗം സ്ഥിരീകരിക്കുന്നത്. ഭാര്യയും, ഏഴും ഒന്നും വയസ്സുള്ള മക്കളും, വൃദ്ധരായ അച്ഛനും അമ്മയും അടങ്ങുന്നതാണ് ദിഗേഷിന്റെ കുടുംബം. രോഗം സ്ഥിരീകരിച്ചതോടെ ജോലിക്കും പോവാന്‍ സാധിക്കാതായി. മകനെ തിരിച്ച് കിട്ടാന്‍ കിഡ്‌നി പകുത്തു നല്‍കാന്‍ അമ്മ തയ്യാറാണ്. എന്നാല്‍ ചികിത്സയ്ക്കായി 20 ലക്ഷത്തിലേറെ രൂപ ആവശ്യമാണ്.

നാട്ടുകാരുടെ നേതൃത്വത്തില്‍ ദിഗേഷ് ചികിത്സാ സഹായകമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ദിഗേഷിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനായി നമുക്കം കൈകോര്‍ക്കാം.

ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ യു.പി.ഐ ആപ്പുകൾ ഉപയോഗിച്ച് പണം അയക്കാനായുള്ള യു.പി.ഐ ഐ.ഡി: DIGESHMACHALATHCHIKILSASAHAYA@SBI

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:

NAME: DIGESH MACHALATH CHIKILSA SA

A/C NO: 41042144879

IFS CODE: SBIN0071159

MICR CODE: 67300 2939