കക്കയം അണക്കെട്ടില്‍ ജലനിരപ്പ് മുകളിലേക്ക് തന്നെ; ഇരു ഗേറ്റുകളും ഉയര്‍ത്തി, കുറ്റ്യാടിപ്പുഴയുടെ തീരങ്ങളിലുള്ള ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം


കൂരാച്ചുണ്ട്: മഴ വീണ്ടും ശക്തി പ്രാഭിച്ചതോടെ കക്കയം ഡാമില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ഇതിനെ തുടര്‍ന്ന് കക്കയം ഡാമിന്റെ രണ്ട് ഗേറ്റുകള്‍ തുറന്നു.

15 സെന്റീമീറ്റര്‍, 30 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയതെന്ന് തരിയോട് ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഒന്നാമത്തെ ഗേറ്റ് ആറുമണിക്കും രണ്ടാമത്തേത് 6.35 നും ആണ് ഉയര്‍ത്തിയത്. 757.98 മീറ്ററാണ് നിലവിലെ ജലനിരപ്പ്. 757.50 മീറ്ററാണ് റെഡ് അലര്‍ട്ട് ലെവല്‍.

പ്രദേശത്ത് 10 മില്ലി മീറ്റര്‍ മഴയാണ് ലഭിക്കുന്നത്. കുറ്റ്യാടി പുഴയുടെ ഇരു കരങ്ങളില്‍ ഉള്ളവരും ബന്ധപ്പെട്ടവരും ജാഗ്രത തുടരണം.

summery: two gates on the kakkayam dam were also opened