സമൂഹത്തിന് മാതൃകയായി നരിപ്പറ്റ തിനൂരിലെ രണ്ട് കുടുംബം; പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് അവശ്യ ഉപകരണങ്ങൾ കൈമാറി
വടകര: ഓരോ വ്യക്തിജീവിതത്തിലെയും നല്ല മുഹൂർത്തങ്ങൾ സഹജീവികൾക്കു വേണ്ടി കൂടി സമർപ്പിക്കുക എന്നതിന് ഉദാഹരണം ആയിരിക്കുകയാണ് കുറ്റ്യാടിക്കടുത്തുള്ള നരിപ്പറ്റ തിനൂരിലെ രണ്ടു കുടുംബങ്ങളെന്ന് കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ. സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് ആവശ്യമായ ഉപകരണങ്ങൾ ഇരു കുടുംബങ്ങളും കൈമാറി.
കെ എസ് ഇ ബി അസി: എൻജിനീയറായി വിരമിക്കുന്നതിന്റെ ഭാഗമായി ഇ.പി.സോമൻ വള്ളിൽതറ പാലിയേറ്റീവ് ഉപകരണങ്ങൾ, വീൽ ചെയർ , വാക്കർ, എയർ ബെഡ്, വാക്കിംഗ് സ്റ്റിക്ക് , നെബുലൈസർ എന്നിവയാണ് കൈമാറിയത്.വള്ളിത്തറയിലെ പരേതനായ കെ.വി.ടി അനന്തൻ്റെ മകൻ രോഹിത്തിൻ്റെയും അനഘയുടെയും വിവാഹ ദിവസം വീൽചെയറുമാണ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് നൽകിയത്. സമൂഹത്തിന് മാതൃകാപരമായ പ്രവർത്തനമാണ് ഇരുകുടുംബങ്ങളും ചെയ്തത്.