നൂതന ആശയങ്ങളുമായി വിദ്യാര്‍ത്ഥികള്‍; പെരുവണ്ണാമുഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ബി.ആര്‍.സി തല ദ്വിദിന ശില്‍പശാലയ്ക്ക് തുടക്കമായി


പെരുവണ്ണാമുഴി: സമഗ്ര ശിക്ഷ കേരളം ബി.ആര്‍.സി പേരാമ്പ്ര, പെരുവണ്ണാമുഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ കുട്ടികള്‍ക്കായി ദ്വിദിന ശില്‍പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു.

കൃഷി വിജ്ജാന കേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ ഡോ.പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രൊജക്ട് കോ-ഓഡിനേറ്റര്‍ നിത വി.പി സ്വാഗതവും ബി.ആര്‍.സി ട്രെയിനര്‍ രഞ്ജിനി നന്ദിയും പറഞ്ഞു.

പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും നൂതനാശയങ്ങള്‍ രൂപപ്പെടത്തിയ വിവിധ വിദ്യാര്‍ത്ഥികളില്‍ നിന്നും കെ- ഡിസ്‌ക് മുഖേന അംഗീകാരം ലഭിച്ച വിദ്യാര്‍ത്ഥികളാണ് ദ്വിദിന ശില്‍പശാലയില്‍ പങ്കെടുക്കുന്നത്.