കണ്ണൂരില്‍ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു
കണ്ണൂര്‍: ഏച്ചൂരില്‍ രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. മുഹമ്മദ് മിസ്ബല്‍ ആമിന്‍(10), ആദില്‍ ബിന്‍ മുഹമ്മദ്(13) എന്നിവരാണ് മരിച്ചത്.
മാച്ചേരിയില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍. ഇതിനിടെ മുങ്ങിപ്പോവുകയായിരുന്നുവെന്നാണ് വിവരം.
ഉടന്‍ തന്നെ നാട്ടുകാര്‍ കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, കുളത്തില്‍ നിന്ന് പുറത്തെടുക്കുമ്പോഴേക്കും ഒരു കുട്ടി മരിച്ചിരുന്നു. ആശുപത്രിയിലെത്തിച്ച ശേഷമാണ് രണ്ടാമത്തെ കുട്ടി മരിച്ചത്.
ഒരു കുട്ടിയുടെ മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും മറ്റൊരു കുട്ടിയുടെ മൃതദേഹം കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലുമാണുള്ളത്.