ടി വി ബാലൻ മാസ്റ്ററുടെ ഓർമ്മയിൽ നാട്; അനുസ്മരണം സംഘടിപ്പിച്ചു


വടകര: സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനും ചോറോട് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ടി വി ബാലൻ മാസ്റ്ററുടെ ഓർമ്മയിൽ നാട്. ഏകതാര മീഡിയ നേതൃത്വത്തിൽ ടി വി ബാലൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു. സഹൃദയ റസിഡൻസ് ഹാളിൽ വി ടി മുരളി ഉദ്ഘാടനം ചെയ്തു.

ടി കെ വിജയരാഘവൻ, ടി രാജൻ, എം എം സോമശേഖരൻ, അനിൽ ആയഞ്ചേരി, ഗീത ചോറോട്, സിസി രാജൻ, ആർ വിശ്വൻ. സജീവൻ ചോറോട് എന്നിവർ സംസാരിച്ചു.