പതിനേഴാമത് ചരമ വാർഷികം; ടി.ടി. മൂസയുടെ ഓർമ്മപുതുക്കി മണിയൂർ എളമ്പിലാട്
മണിയൂർ: ഇന്നത്തെ പൊതുപ്രവർത്തന ശൈലിയിൽ അടിമുടി മാറ്റങ്ങൾ വരുത്തി പഴയ ശൈലിയിലേക്ക് വന്നാലെ പൊതുജനത്തിനിടയിൽ അംഗീകാരം നേടിയെടുക്കാൻ സാധിക്കുകയുള്ളൂവെന്ന് ആർ.ജെ.ഡി. സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ അഭിപ്രായപ്പെട്ടു. എളമ്പിലാട് സോഷ്യലിസ്റ്റ് നേതാവായിരുന്ന ടി.ടി. മൂസയുടെ പതിനേഴാമത് ചരമ വാർഷികദിന അനുസ്മരന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു ജനത്തെ ഗൗനിക്കാതെയുള്ള രാഷ്ട്രീയ പ്രവർത്തന ശൈലി വന്നതോടെയാണ് ഇന്ന് കാണുന്ന മൂല്യച്യുതിയുണ്ടായതെന്നും ലോഹ്യ പറഞ്ഞു.
ടി.എൻ. മനോജ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി. കുഞ്ഞിരാമൻ, ഒ.പി. ചന്ദ്രൻ , സി. വിനോദൻ ,കെ.കെ.ബാബു, വി. സദാനന്ദൻ എന്നിവർ സംസാരിച്ചു.