ചക്കിട്ടപ്പാറ മുതുകാട് നരേന്ദ്ര ദേവ് കോളനിയില്‍ ആദിവാസി സ്ത്രീ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍


പെരുവണ്ണാമൂഴി: ചക്കിട്ടപ്പാറ മുതുകാട് നരേന്ദ്ര ദേവ് കോളനിയില്‍ ആദിവാസി സ്ത്രീ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. കോളനിയിലെ അമ്പലക്കുന്ന് ജാനു (62) ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് ഇവരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നെറ്റിയില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ രാത്രി വീട്ടില്‍ മകനുമായി ഒരു സംഘര്‍ഷം ഉണ്ടായി എന്നും ഇതില്‍ മര്‍ദ്ദനമേറ്റതായിരിക്കാം മരണം സംഭവിച്ചതെന്നും നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു.

ഇതെതുടര്‍ന്ന് പെരുവണ്ണാമൂഴി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതല്‍ പരിശോധനകള്‍ക്കായി ഫോറന്‍സിക്ക് വിദഗ്ധരും അനുബന്ധ ഉദ്യോഗസ്ഥരും സ്ഥലത്തെത്തുമെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

മൃതദേഹം പോസ്റ്റ്‌മോട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

summery: tribal woman found death under mysterious circumstances in chakkittappara muthukad narendra dev colony