വില്യാപ്പള്ളി പൊന്‍മേരി പറമ്പില്‍ കനത്ത മഴയില്‍ മരം കടപുഴകി വീണു; ഗതാഗതം തടസ്സപ്പെട്ടു


വില്യാപ്പള്ളി: പൊന്‍മേരി പറമ്പില്‍ എല്‍.പി സ്‌ക്കൂളിലെ മരം കടപുഴകി വീണു. ഇതെ തുടര്‍ന്ന് വില്യാപ്പള്ളി – തണ്ണീർ പന്തൽ റോഡില്‍ ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു.

ഇന്ന് വൈകുന്നരേം നാല് മണിയോടെ പെയ്ത ശക്തമായ മഴയിലും കാറ്റിലുമാണ്‌ മരം കടപുഴകി റോഡിലുള്ള ഇലക്ട്രിക് പോസ്റ്റിലേക്ക് വീണത്. അപകട സമയത്ത് റോഡിലൂടെ വാഹനങ്ങള്‍ പോകാത്തതും കാല്‍ നട യാത്രക്കാരും ഇല്ലാത്തതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. അവധി ദിനമായതിനാല്‍ സ്‌ക്കൂളിലും ആരുമുണ്ടായിരുന്നില്ല.

പോസ്റ്റിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തുടര്‍ന്ന് വിവരമറിഞ്ഞ് വടകരയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ച് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.