കാറിന്റെ മുന്നിലേക്ക് ചാടി; താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടതായി യാത്രക്കാര്‍, വനംവകുപ്പും, പൊലീസും പരിശോധന നടത്തുന്നു


താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടതായി യാത്രക്കാര്‍. തിങ്കളാഴ്ച രാത്രി ഏഴേകാലോടെയാണ് സംഭവം. ചുരത്തിലെ എട്ട്-ഒന്‍പത് വളവുകള്‍ക്കിടയിലാണ് കടുവയെ കണ്ടതെന്നാണ് യാത്രക്കാർ പറഞ്ഞത്. വയനാട്ടുനിന്ന് തിരിച്ച് കോഴിക്കോട്ടേക്ക് വരുന്നതിനിടെ ജിം മാത്യു എന്ന യാത്രക്കാരനാണ് കടുവയെ കണ്ടത്.

ഇയാളടങ്ങിയ സംഘം സഞ്ചരിച്ച കാറിന് മുന്നിലേക്ക് കടുവ ചാടുകയായിരുന്നു. പിന്നാലെ നിമിഷനേരം കൊണ്ട് കടുവ തിരിച്ചു മുകളിലേക്ക് പോകുകയായിരുന്നുവെന്നാണ് വിവരം. മാത്യു ഉടന്‍തന്നെ പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ വിവരമറിയിച്ചു.

മുന്‍പില്‍ യാത്ര ചെയ്ത ബൈക്ക് യാത്രികനും കടുവയെ കണ്ടിരുന്നു. ഉടനെ ഇയാള്‍ വാഹനം സ്പീഡില്‍ ഓടിച്ചു രക്ഷപ്പെടുകയായിരുന്നു. വനംവകുപ്പ് ഉദ്യോ​​ഗസ്ഥർ മേഖലയിലെത്തി ക്യാമ്പ് ചെയ്യുകയാണ്.

Description: Travelers say they saw a tiger at the Thamarassery pass