തീയും പുകയും ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തിറങ്ങി, ഒരു നിമിഷം കൊണ്ട് വാഹനം തീ​ഗോളമായി; കുറ്റ്യാടി ചുരത്തിൽ ട്രാവലർ കത്തിനശിച്ചു


കുറ്റ്യാടി: കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീ പിടിച്ചു. ചുരത്തിലെ നാലാം വളവിലാണ് സംഭവം. തീയും പുകയും ഉയരുന്നത് കണ്ട് വാഹനം നിർത്തി ഡ്രൈവറും യാത്രക്കാരും പുറത്തിറങ്ങുകയായിരുന്നു. തൊട്ടടുത്ത നിമിഷം ട്രാവലർ പൂർണമായും തീപടർന്ന് പിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.

നാദാപുരം അഗ്നി രക്ഷാനിലയത്തിൽ നിന്ന് രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. അപകടത്തെ തുടർന്ന് ചുരത്തിൽ വാ​ഹന ​ഗതാ​ഗതം തടസപ്പെട്ടു. പോലിസ് സ്ഥലത്തെത്തി.