താമരശ്ശേരി കൈതപൊയിലിൽ ട്രാവലറും കാറും കൂട്ടിയിടിച്ചു; ഒൻപത് പേർക്ക് പരിക്ക്


താമരശ്ശേരി: കൈതപൊയിലിൽ ട്രാവലറും കാറും കൂട്ടിയിടിച്ച് അപകടം. ഇരുവാഹനങ്ങളിലുമായി ഉണ്ടായിരുന്ന ഒൻപത് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ​ഗുരുതരമല്ല.

വൈകിട്ട് 4.30ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

Description: Traveler and car collided at Kaitapoil, Thamarassery