യാത്രാക്ലേശത്തിന് പരിഹാരമാകും; നാദാപുരം റോഡ് റെയിൽവേ അടിപ്പാത തിങ്കളാഴ്ച നാടിന് സമർപ്പിക്കും


ഒഞ്ചിയം: നാദാപുരം റോഡ് റെയില്‍വേ അടിപ്പാത തിങ്കളാഴ്ച നാടിന് സമപ്പിക്കും. ഏപ്രില്‍ 28 ന് വൈകിട്ട് അഞ്ചിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അടിപ്പാത ഉദ്ഘാടനം ചെയ്യും. നാദാപുരം റോഡില്‍ കിഴക്കും പടിഞ്ഞാറുമായി റെയില്‍പാളം മുറിച്ചുകടക്കാന്‍ നിര്‍മിച്ച അടിപ്പാത ഇരു ഭാഗത്തുള്ളവരുടെയും യാത്രാക്ലേശത്തിനും പരിഹാരമാകും.

2018ല്‍ സി.കെ നാണു എം.എല്‍. നിര്‍മാണത്തിന് തുടക്കമിട്ട അടിപ്പാതയാണ് യാഥാര്‍ഥ്യമായത്. എം.എല്‍. ആസ്തി വികസന ഫണ്ടുപയോഗിച്ചുള്ള അടിപ്പാത, മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ ഫണ്ട് ഉപയോഗിച്ചുള്ള അപ്രോച്ച് റോഡ്, അഴുക്കുചാല്‍, മേല്‍ക്കൂര എന്നിവയാണ് പൂര്‍ത്തിയാക്കിയത്.

ചടങ്ങില്‍ കെ.കെ രമ എം.എല്‍. അധ്യക്ഷത വഹിക്കും. ഷാഫി പറമ്പില്‍ എം.പി, മുന്‍ എം.എല്‍.എ സി.കെ നാണു എന്നിവര്‍ മുഖ്യാതിഥികളാകും. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രദേശവാസികളുടെ കലാപരിപാടികളും ഘോഷയാത്രയും ഉണ്ടാകും.

Summary: Travel woes will be solved; Nadapuram Road Railway Underpass to be dedicated to the nation tomorrow