യാത്രാക്ലേശത്തിന് പരിഹാരമായി; ആയഞ്ചേരി കരുവണ്ടി, വെള്ളറാട്ട് പ്രദേശവാസികൾക്ക് ​ഗതാ​ഗതസൗകര്യമെത്തി


വടകര: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 8-ാം വാർഡിലെ കരുവണ്ടി, വെള്ളറാട്ട് ഭാഗങ്ങളിലെ ജനങ്ങളുടെ വളരെയേറെ കാലത്തെ യാത്രാക്ലേശത്തിന് പരിഹാരമായി. കെ.പി കുഞ്ഞമ്മത്കുട്ടി എം എൽ എയുടെ പ്രത്യേക വികസന ഫണ്ടിൽഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ്പണി പൂർത്തിയാക്കിയത്.

കരുവാണ്ടിമുക്കിൽ കെ.പി കുഞ്ഞമ്മത് കുട്ടി എം.എൽ എ റോഡ് ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എൻ. അബ്ദുൾ ഹമീദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി.കെ ആയിഷ , സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ, വാർഡ് മെമ്പർ ലിസ പുനയംകോട്ട്, കെ.സോമൻ, കിളിയമ്മൽ കുഞ്ഞബ്ദുള്ള, കണ്ണോത്ത് ദാമോദരൻ, ടി.വി ഭരതൻ മാസ്റ്റർ, സി.വി. കുഞ്ഞിരാമൻ മാസ്റ്റർ, കണ്ടോത്ത് കുഞ്ഞിരാമൻ, എൻ കെ സുരേന്ദ്രൻ, കെ മധു എന്നിവർ സംബന്ധിച്ചു.