ചെങ്ങോട്ടുകാവിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് പേരാമ്പ്ര എരവട്ടൂരിലെ താച്ചിറ വയൽ പ്രകാശൻ



ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പേരാമ്പ്ര എരവട്ടൂരിലെ താച്ചിറ വയൽ പ്രകാശനാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ കൊയിലാണ്ടി ചെങ്ങോട്ട് കാവ് മേൽപ്പാലത്തിന് സമീപം റെയിൽവേ ട്രാക്കിലാണ് മൃതദേഹം കാണപ്പെട്ടത്.

പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറാണ്. മൃതദേഹത്തിനടുത്ത് നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. അൻപത്തിയൊന്ന് വയസായിരുന്നു.

കുമാരന്റെയും കല്യാണിയുടെയും മകനാണ്.
ഭാര്യ: സവിത
മക്കൾ: ആദർശ്, ആകാശ്.