മൂടാടി വെള്ളറക്കാട് ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥി മരിച്ചു; അപകടം രാവിലെ കോളേജിലേക്ക് പോകുമ്പോള്‍
മൂടാടി: മൂടാടി വെള്ളറക്കാട് ട്രെയിന്‍ തട്ടി കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. മൂടാടി കുന്നുമ്മല്‍ അമിത രാജ് ആണ് അപകടത്തില്‍ പെട്ട് മരിച്ചത്. പത്തൊന്‍പത് വയസ്സായിരുന്നു. പ്രേമരാജിന്റെ മകളാണ്.
താമരശ്ശേരി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ നഴ്‌സിംഗ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു അമിത. ഇന്ന് രാവിലെ കോളേജില്‍ പോകുന്ന വഴിയാണ്
അപകടം. ബസ് വരുന്നത് കണ്ട് ശ്രദ്ധിക്കാതെ റെയില്‍വേ പാത കടക്കുന്നതിനിടയില്‍ ട്രെയിന്‍ തട്ടിയത്.
വിവരമറിഞ്ഞ ഉടനെ തന്നെ കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ് കെയുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ വിഷ്ണു, ശ്രീരാഗ്, നിധിന്‍രാജ്, ഹോംഗാര്‍ഡ് ബാലന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
കൊയിലാണ്ടി പോലീസെത്തി ഇന്‍ക്യുസ്‌റ് പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോട്ടത്തിനായികോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
അമിതയുടെ സഹോദരന്‍ നാളെ വിദേശത്തു നിന്നെത്തിയതിനു ശേഷം മൃതദേഹം സംസ്‌കരിക്കും.
summary: train Accident at moodady vellarakaad in the morning while a college student was died