ഗതാഗത നിയന്ത്രണം; ചെമ്പനോട- പൂഴിത്തോട് ഭാഗത്തേക്കുള്ള യാത്ര കൂവപ്പോയില്‍ പന്നിക്കോട്ടൂര്‍ താമരമുക്ക് വഴി


പേരാമ്പ്ര: പെരുവണ്ണാമുഴി ചെമ്പനോട റോഡില്‍ ഫോറസ്റ്റ് ഓഫീസിനടുത്തുള്ള ചെറിയപാലം വെള്ളം കയറി മുങ്ങിയതിനാല്‍ ചെമ്പനോട- പൂഴിത്തോട് ഭാഗത്തേക്ക് പോകണ്ട യാത്രക്കാര്‍ കൂവപ്പോയില്‍ പന്നിക്കോട്ടൂര്‍ താമരമുക്ക് വഴി പോകേണ്ടതാണ്.

കക്കയം ഡാമില്‍ ജലനിരപ്പ് 756.90 മീറ്ററായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്നലെ വൈകീട്ടോടെയാണ് ഘട്ടംഘട്ടമായി മൂന്ന് അടി വരെ ഷട്ടര്‍ ഉയര്‍ത്തി 150 ഘനമീറ്റര്‍/ സെക്കന്റ് എന്ന നിരക്കിലാണ് ജലം ഒഴുക്കി വിട്ടത്.

 

ഇതേതുടര്‍ന്ന് സമീപമുള്ള ഫോറസ്റ്റ് ഓഫീസിനടുത്തുള്ള ചെറിയപാലത്തിനു മുകളില്‍ വെള്ളം കയറുകയായിരുന്നു.