പേരാമ്പ്ര -താനിക്കണ്ടി -ചക്കിട്ടപ്പാറ റോഡിൽ ഗതാഗതം നിരോധിച്ചു; വാഹനങ്ങൾ പോകേണ്ടത് ഇപ്രകാരം


പേരാമ്പ്ര: പേരാമ്പ്ര -താനിക്കണ്ടി -ചക്കിട്ടപ്പാറ റോഡിൽ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഇന്ന് (മാർച്ച് 30) മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതു വഴിയുള്ള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചിരിക്കുന്നു. പേരാമ്പ്രയിൽ നിന്നും താനിക്കണ്ടി വഴി ചക്കിട്ടപാറയ്ക്കും തിരിച്ചും പോകുന്ന വാഹനങ്ങൾ പേരാമ്പ്ര- ചെമ്പ്ര റോഡ് വഴി പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. \

Summary:Traffic was banned on the Perambra-Tanikkandi-Chakkittapara road