പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡില്‍ ഗതാഗതം നിരോധിച്ചു; വാഹനങ്ങള്‍ പോവേണ്ടത് ഇപ്രകാരം
പേരാമ്പ്ര: പേരാമ്പ്ര- ചെമ്പ്ര – കൂരാച്ചുണ്ട് റോഡില്‍ ജല അതോറിറ്റിയുടെ ജലവിതരണ കുഴല്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും റിസ്റ്റോറേഷന്‍ പ്രവൃത്തിയും നടക്കുന്നതിനാല്‍ ആഗസ്റ്റ് നാല് മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ചെമ്പ്ര ഭാഗത്ത് നിന്നും പേരാമ്പ്രക്കും തിരിച്ചും പോകുന്ന ചെറിയ വാഹനങ്ങള്‍ കോടേരിച്ചാല്‍ കനാല്‍ പാലം- മരുതേരി വഴി അല്ലെങ്കില്‍ കോടേരിച്ചാല്‍ കനാല്‍ പാലം കണ്ണിപ്പൊയില്‍ വഴിയും പോകേണ്ടതാണ്. ചെമ്പ്ര ഭാഗത്ത് നിന്നും പേരാമ്പ്രക്കും തിരിച്ചും പോകുന്ന വലിയ വാഹനങ്ങള്‍ ചെമ്പ്ര – താനിയോട് – പൈതോത്ത് റോഡ് വഴിയും പോകേണ്ടതാണ്.