വടകര ലിങ്ക് റോഡിലെ ഗതാഗതക്കുരുക്ക്; ബസ് പാർക്കിംങ് പഴയസ്റ്റാൻഡിനുള്ളിലേക്ക് മാറ്റും, ബസ് ഉടമകളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗം അടുത്ത ദിവസം
വടകര: ലിങ്ക് റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടിയാകുന്നു. ഇതിനായി പ്രശ്നം ചർച്ച ചെയ്യാൻ ബസ് ഉടമകളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗം അടുത്ത ദിവസം വിളിച്ചു ചേർക്കും ജില്ലാ പൊലീസ് മേധാവി കെ.ഇ.ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ ലിങ്ക് റോഡ് സനദർശിച്ചിരുന്നു. ഇതേ തുടർന്നാണ് തീരുമാനം.
ലിങ്ക് റോഡിന്റെ ഒരു വശത്ത് നിയന്ത്രണമില്ലാതെ ബസുകൾ പാർക്ക് ചെയ്യുന്നതാണ് ഗതാഗതപ്രശ്നത്തിന് പ്രധാന കാരണം. ഇത് പരിഹരിക്കുന്നതിന് ബസുകൾ നേരത്തേയുള്ള പോലെ പഴയ സ്റ്റാൻഡിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കും. നിലവിൽ 2 വരിയിലായി ബസുകൾ തോന്നിയ മട്ടിൽ നിർത്തുന്നതിനു പകരം പുറപ്പെടേണ്ട സമയത്തോട് അടുപ്പിച്ച് രണ്ടോ മൂന്നോ ബസുകൾ മാത്രമാക്കി ലിങ്ക് റോഡിൽ നിർത്തുന്ന കാര്യവും പരീക്ഷണ അടിസ്ഥാനത്തിൽ നടപ്പാക്കാനാണ് ആലോചന.
Description: Traffic jam on Vadakara Link Road; The bus parking will be shifted inside the old stand