യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌; എസ് മുക്ക്–വള്ളിയാട്–കോട്ടപ്പള്ളി–തിരുവള്ളൂർ റോഡിൽ ഗതാഗത നിയന്ത്രണം


വടകര: എസ് മുക്ക്–വള്ളിയാട്–കോട്ടപ്പള്ളി–തിരുവള്ളൂർ റോഡിൽ വള്ള്യാടിനും കോട്ടപ്പള്ളിക്കും ഇടയില്‍ ഗതാഗത നിയന്ത്രണം. കുറുമ്പക്കാട്ട് മുക്ക് കലുങ്കിന്റെ പ്രവൃത്തി നടക്കുന്നതിനാൽ 30 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ ഈ വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി പൊതുമരാമത്ത് തോടന്നൂര്‍ നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

വള്ള്യാട് ഭാഗത്തേക്ക് പേകേണ്ടവര്‍ക്ക് പോക്കര്‍ പീടിക-കണിയാംങ്കണ്ടി കുട്ടിച്ചാത്തന്‍ ക്ഷേത്രം വഴിയും, കോട്ടപ്പള്ളി ടൗണ്‍-കമ്പ്രത്ത്പാറ വഴിയും പോകാവുന്നതാണ്.

Description: Traffic control on S Muk – Valliat – Kottapalli – Tiruvallur road