ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം; കൈനാട്ടിക്കും കോഴിക്കോടിനുമിടയിലാണ് ​നിയന്ത്രണം ഏർപ്പെടുത്തിയത്


വടകര: ഗതാഗതക്കുരുക്ക് രൂക്ഷമായ വടകര കോഴിക്കോട് ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം. ദേശീയപാത 66ല്‍ നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നതിനാലാണ് കൈനാട്ടിക്കും കോഴിക്കോടിനുമിടയില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്..

കണ്ണൂര്‍ ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ചരക്കുവാഹനങ്ങള്‍, ടാങ്കര്‍ ലോറികള്‍, ടൂറിസ്റ്റ് ബസുകൾ എന്നിങ്ങനെയുള്ള വലിയ വാഹനങ്ങള്‍ കൈനാട്ടിയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഓർക്കാട്ടേരി, നാദാപുരം- കക്കട്ടില്‍- കുറ്റ്യാടി- പേരാമ്ബ്ര ബൈപ്പാസ്- നടുവണ്ണൂര്‍- ഉള്ള്യേരി- അത്തോളി വഴി കോഴിക്കോട്ടേക്ക് പോകണം.

കോഴിക്കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങള്‍ പൂളാടിക്കുന്ന്- അത്തോളി- ഉള്ള്യേരി- പേരാമ്ബ്ര – കുറ്റ്യാടി- നാദാപുരം- വഴി പോകണം. വലിയ വാഹനങ്ങൾ വഴി തിരിച്ചുവിടുന്നത് വഴി വടകര മുതൽ കൊയിലാണ്ടി വരെയുള്ള ​ഗതാ​ഗതകുരുക്ക് ഒരു പരിധി വരെ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.