പേരാമ്പ്ര സ്റ്റാന്റിന്റെ മുഖം മാറുന്നു; യാത്രക്കാര്‍ ശ്രദ്ധിക്കുക; നവീകരണ പ്രവൃത്തിയുടെ ഭാഗമായി ആഗസ്റ്റ് ഒന്നു മുതല്‍ ടൗണില്‍ ഗതാഗത നിയന്ത്രണം


പേരാമ്പ്ര: പേരാമ്പ്ര ബസ് സ്റ്റാന്റില്‍ നവീകരണ പ്രവൃത്തികള്‍ നടന്നു വരുന്നതിന്റെ ഭാഗമായി ആഗസ്റ്റ് ഒന്നുമുതല്‍ ടൗണില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അറിയിച്ചു.
സ്റ്റാന്റിന്റെ മുന്‍ഭാഗത്ത് കട്ട വിരിക്കുന്ന പണി അടുത്ത ദിവസം തന്നെ ആരംഭിക്കാന്‍ പോവുകയാണ്. ഈ അവസരത്തില്‍ ബസ്, ഓട്ടോ സര്‍വ്വീസ് നടത്തുന്നതിന് ചില ക്രമീകരണങ്ങള്‍ നടപ്പില്‍ വരുത്താന്‍ ഇന്ന് ചേര്‍ന്ന പഞ്ചായത്ത് ട്രാഫിക് അഡൈ്വസറി കമ്മറ്റി തീരുമാനിച്ചതായും പറഞ്ഞു.

ഗതാഗത നിയന്ത്രണങ്ങള്‍ ഇങ്ങനെ..

പേരാമ്പ്രയില്‍ സ്റ്റാന്റില്‍നിന്ന് ഒരേ റൂട്ടിലേക്ക് പോവുന്ന ഒരു ബസ് മാത്രമേ ഒരേ സമയം സ്റ്റാന്റില്‍ പാര്‍ക്കു ചെയ്യാന്‍ പാടുള്ളൂ . മറ്റു ബസ്സുകള്‍ പുതിയ ബൈപ്പാസില്‍ ഇ.എം.എസ് ഹോസ്പിറ്റലിന് വടക്കുഭാഗത്ത് പാര്‍ക്ക് ചെയ്യേണ്ടതാണ്.

കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന ബസ്സുകള്‍ എളമാരന്‍ കുളങ്ങര ക്ഷേത്രത്തിന് അഭിമുഖമായി നിര്‍ത്തി ആളെ കയറ്റുകയും ഇറക്കുകയും വേണം.

കോഴിക്കോട് നിന്നും കുറ്റ്യാടി ഭാഗത്തേക്ക് പോവുന്ന ബസ്സുകള്‍ക്ക് ശ്രീ ലക്ഷമി ബേക്കറിക്ക് മുന്നില്‍ നിര്‍ത്തി ആളെ കയറ്റാവുന്നതാണ്.

സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന ഓട്ടോ റിക്ഷകള്‍ കള്ള് ഷാപ്പ് റോഡ് വഴി വന്ന് സ്റ്റാന്റിലെ വിളക്കു കാലിന് ഓരം ചേര്‍ന്ന് സര്‍വ്വീസ് നടത്തേണ്ടതാണെന്നും യോഗത്തില്‍ തീരുമാനമായി.

summery: traffic control in perambra town as part of bus stand renovation