പുനര്‍നിര്‍മാണത്തിനായി പകുതി പൊളിച്ച പാണ്ടിക്കോട് കലുങ്കിന്റെ ശേഷിച്ച ഒരുഭാഗം തകര്‍ന്നു; പേരാമ്പ്ര – ചെമ്പ്ര റോഡില്‍ ഗതാഗത നിയന്ത്രണം



പേരാമ്പ്ര: പേരാമ്പ്ര – ചെമ്പ്ര റോഡില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. പുനര്‍നിര്‍മാണത്തിനായി പകുതി പൊളിച്ച പാണ്ടിക്കോട്ടെ കലുങ്കിന്റെ ശേഷിച്ച ഒരുഭാഗം തകര്‍ന്നതോടെയാണ് ഈ പാതയില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിത്.

ബസുകളടക്കമുള്ള വലിയ വാഹനങ്ങള്‍ക്കാണ് വിലക്കെന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനിയര്‍ ഇ.എ. യൂസഫ് പറഞ്ഞു. ഞായറാഴ്ച വൈകീട്ട് വാഹനം കടന്നുപോയപ്പോഴാണ് കലുങ്ക് കൂടുതല്‍ തകര്‍ന്നത്. കൂടുതല്‍വാഹനങ്ങള്‍ കടന്നുപോയാലുള്ള അപകടഭീഷണി കണക്കിലെടുത്താണ് നിയന്ത്രണം.

പേരാമ്പ്രയില്‍നിന്ന് ചെമ്പ്ര കൂരാച്ചുണ്ടിലേക്കുള്ള പാതയാണിത്. ചക്കിട്ടപാറയിലേക്കുള്ള വാഹനങ്ങളും ഇതുവഴിയാണ് പോകുന്നത്. നിരവധി ബസുകള്‍ ഈ റോഡിലൂടെ സര്‍വീസ് നടത്തുന്നുണ്ട്.

പുറ്റംപൊയില്‍ മുതല്‍ കോടേരിച്ചാല്‍വരെ റോഡ് പുനര്‍നിര്‍മാണം നടക്കുകയാണ്. 3.75 കോടി ചെലവിലാണ് പ്രവൃത്തി. ഇതിന്റെ ഭാഗമായാണ് കലുങ്കുകളും പുനര്‍നിര്‍മിക്കുന്നത്.

summary: traffic control has been imposed on perambra-chembra road