യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മൂരാട് മുതൽ പയ്യോളിവരെ നാളെ മുതൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ പോകേണ്ടതിങ്ങനെ


പയ്യോളി: ദേശീയപാത വികസനത്തിന്റെ ഭാഗമായി ദേശീയ പാതയിൽ മൂരാട് മുതൽ പയ്യോളി വരെ നാളെ ഗതാഗത നിയന്ത്രണം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സർവ്വീസ് റോഡിലാണ് ടാറിങ് പ്രവൃത്തിയുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.

ഞായറാഴ്‌ച പുലർച്ചെ മൂന്നുമണിക്ക് ആരംഭിക്കുന്ന ഗതാഗത നിയന്ത്രണം ടാറിങ് പ്രവൃത്തി പൂർത്തിയാവുന്നതുവരെ തുടരുമെന്ന് പയ്യോളി പൊലീസ് അറിയിച്ചു.

തലശ്ശേരി ഭാഗത്തുനിന്നും വരുന്ന വലിയ ട്രക്കുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കൈനാട്ടിയിൽ നിന്നും നാദാപുരം കുറ്റ്യാടി വഴി തിരിച്ചുവിടും. വടകര ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ, മറ്റ് വാഹനങ്ങൾ എന്നിവ നാരായണനഗരത്തുനിന്നും പണിക്കോട്ടി മണിയൂർ റോഡ് വഴി പോകണം. ഇവിടെ നിന്നും കീഴൂർ പള്ളിക്കര വഴി നന്തി ഭാഗത്തേക്ക് പോകാം.

Summary: Traffic control from Murad to Payoli from tomorrow; How should the vehicles go