ദേശീയപാതയിലെ ​ഗതാ​ഗത കുരുക്ക്; വടകര ലിങ്ക് റോഡിൽ ഇരു ഭാത്തേക്കും വാഹനങ്ങൾ കടത്തിവിടണമെന്ന ആവശ്യം ശക്തമാകുന്നു


വടകര: ദേശീയപാത നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് അനുദിനം വർധിക്കുന്നു. ​കുരുക്കിൽ പെടാതിരിക്കാൻ നഗരത്തിലെ ഇട റോഡുകളാണ് വാഹനയാത്രികർ ഇപ്പോൾ തെരഞ്ഞെടുക്കുന്നത്. അതിനാൽ ഇടറോഡുകളിലും വാഹനത്തിരക്കാണ്. മഴ കൂടി പെയ്യുന്ന സമയമാണെങ്കിൽ കുരുക്ക് മുറുകും.

​ഗതാ​ഗത കുരുക്കിന് പരിഹാരമായി ലിങ്ക് റോഡിൽ ഇരു ഭാ​ഗത്തേക്കും ഗതാഗതം അനുവദിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നു. ലിങ്ക് റോ‍ഡ് വീതി കൂടിയ റോഡാണ്. നിലവിൽ ഇപിടെ ഒരു ഭാ​ഗത്തേക്ക് മാത്രമേ വാഹനങ്ങൾ കടത്തിവിടുന്നുള്ളു. ലിങ്ക് റോഡിന്റെ ഒരു ഭാഗം കൊയിലാണ്ടി, പയ്യോളി, പേരാമ്പ്ര, കൊളാവി പാലം ഭാഗത്തേക്കുള്ള ബസ് നിർത്തുന്ന ഇടമാണ്.

ലിങ്ക് റോഡിലെ ബസുകൾ പഴയ സ്റ്റാൻഡിലേക്ക് മാറ്റി മറ്റ് വാഹനങ്ങൾക്ക് ലിങ്ക് റോഡിൽ ഇരുഭാഗത്തേക്കും ഗതാഗതം അനുവദിക്കണമെന്നാണ് ആവശ്യം. ഈ രീതിയിൽ താത്ക്കാലികമായെങ്കിലും ​ഗതാത​ഗം പരിഷ്കരിച്ചാൽ കുരുക്ക് ഒഴിവാക്കാൻ സാധിക്കുമെന്ന് ന​ഗരത്തിലെ വാഹന ഡ്രൈവർമാർ പറയുന്നു.