‘പേരാമ്പ്ര താലൂക്ക് രൂപീകരിക്കുമെന്ന് പറഞ്ഞ് വോട്ടര്‍മാരെ വഞ്ചിച്ചു, ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ രാജിവെക്കുക’; ചക്കിട്ടപാറയില്‍ സായാഹ്ന പ്രതിഷേധ സംഗമവുമായി മുസ്ലിം ലീഗ്
ചക്കിട്ടപാറ: ചക്കിട്ടപാറയില്‍ സായാഹ്ന പ്രതിഷേധ സംഗമം സംഘടിപ്പിച്ച് മുസ്ലിം ലീഗ്. മലയോര ജനതയുടെ ചിരകാല അഭിലാഷമായ പേരാമ്പ്ര താലൂക്ക് രൂപീകരിക്കണമെന്ന ആവശ്യം ഈ ബജറ്റില്‍ പ്രഖ്യാപിക്കാതിരുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ തയ്യാറാകണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ്.
രണ്ടു നിയമസഭ തെരഞ്ഞെടുപ്പ് വേളകളിലും പേരാമ്പ്ര താലൂക്ക് രൂപീകരണമെന്ന വാഗ്ദാനം നല്‍കി വോട്ടര്‍മാരെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ് അദ്ദേഹം പറഞ്ഞു. ജനവിരുദ്ധബജറ്റ് പ്രഖ്യാപനങ്ങള്‍ക്കെതിരെ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പെരിഞ്ചേരി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. എം. ആലിക്കോയ, വി.കെ. അസ്സന്‍കുട്ടി, പി.കെ. യുസഫ്, പി.കെ. നൗഷാദ്, എം.കെ. കുഞ്ഞമ്മദ്, വി.കെ. മൂസ, വി.പി. അഷ്റഫ്, എം.വി. അബ്ദുറഹ്മാന്‍, പി. അന്‍സില്‍ എന്നിവര്‍ പ്രസംഗിച്ചു.