അവിശ്വസനീയ വിടവാങ്ങല്‍; സി.പി.എം നൊച്ചാട് സൗത്ത് ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന സുബൈദ ചെറുവറ്റയുടെ അപ്രതീക്ഷിത വിയോഗത്തില്‍ അനുശോചിച്ച് ടി.പി രാമകൃഷണന്‍ എം.എല്‍.എ


നൊച്ചാട്: സി.പി.ഐ.എം നൊച്ചാട് സൗത്ത് ലോക്കല്‍ കമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗവുമായ സുബൈദ ചെറുവറ്റ(48)യുടെ മരണത്തില്‍ എം.എല്‍.എ ടി.പി രാമകൃണന്‍ അനുശോചിച്ചു. സുബൈദയുടെ വിടവാങ്ങല്‍ തികച്ചും അവിശ്വസനീയമാണൈന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നൊച്ചാട് പഞ്ചായത്ത് അംഗം, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തംഗം, ജനാധിപത്യ മഹിളാ അസോസിയേഷന്‍ പേരാമ്പ്ര ഏരിയാ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.

ബാപ്പ: അരീക്കല്‍ കുഞ്ഞിമൊയ്തി. ഉമ്മ: കുഞ്ഞാമി. ഭര്‍ത്താവ്: സി മുഹമ്മദ് (എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് കോഴിക്കോട്). മക്കള്‍: ഡോ. ദില്‍രൂബ, സിഫര്‍സഫാദ്(എല്‍എല്‍ബി വിദ്യാര്‍ത്ഥി മര്‍ക്കസ്‌നോളഡ്ജ് സിറ്റി കൈതപ്പൊയില്‍). മരുമകന്‍: അജ്‌നാസ് അറഫ (കോണ്‍ട്രാക്ടര്‍ നൊച്ചാട്). സഹോദരങ്ങള്‍: ഫാത്തിമ, ബഷീര്‍ (ബഹറൈന്‍), ലൈഷീര്‍.

സംസ്‌ക്കാരം ശനിയാഴ്ച ഉച്ചക്ക് ശേഷം നൊച്ചാട് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.

summary: TP Ramakrishnan MLA condoles the unexpected death of Subaida Cheruvata