സമ്പൂര്‍ണ്ണ ദാരിദ്ര നിര്‍മ്മാര്‍ജന പദ്ധതി; മേപ്പയൂരില്‍ ഐഡി കാര്‍ഡ് വിതരണം ചെയ്തു



മേപ്പയൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ ദാരിദ്ര നിര്‍മ്മാജനം പദ്ധതിയുടെ ഭാഗമായി മേപ്പയൂരില്‍ ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ കാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിന് കീഴില്‍ നടത്തിയ സര്‍വ്വേയില്‍ 70 അംഗങ്ങള്‍ക്കാണ് കാര്‍ഡുകള്‍ കൈമാറുക. ലിസ്റ്റില്‍പ്പെട്ടവരെ നിത്യ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള സൂക്ഷ്മ പദ്ധതികളുള്‍പ്പെടെയുള്ള നടപടികളാണ്‌ ദാരിദ്ര്യ നിര്‍മ്മാജന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുക.

മേപ്പയ്യൂരില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡണ്ട് എന്‍.പി. ശോഭ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ വി. സുനില്‍, വി.പി.രമ, ഭാസ്‌ക്കരന്‍ കൊഴുക്കലൂര്‍, സെക്രട്ടരി കെ.പി. അനില്‍കുമാര്‍, അസി.സെക്രട്ടരി, എം ഗംഗാധരന്‍ , വി.ഇ.ഒ.ഐ. ഷൈജിത്ത് എന്നിവര്‍ സംസാരിച്ചു.