പേരാമ്പ്രയില്‍ നാളെ ഉച്ചയ്ക്ക് രണ്ടു മണിമുതല്‍ ഹര്‍ത്താല്‍
പേരാമ്പ്ര: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് പേരാമ്പ്രയില്‍ കടകളടച്ച് ഹര്‍ത്താലാചരിക്കും. ഉച്ചയ്ക്ക് രണ്ടുമണി മുതലാണ് ഹര്‍ത്താല്‍.
വൈകുന്നേരം നാല് മണിയ്ക്ക് മൗനജാഥയും കമ്യൂണിറ്റി ഹാള്‍ ഗ്രൗണ്ടില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ മുന്‍ എം.എല്‍.എമാര്‍ എന്നിവര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന സര്‍വകക്ഷി അനുശോചനയോഗവും നടക്കും.