ഉള്ളിയേരിയുടെ ജീവനാഡിയെ സംരക്ഷിക്കുക; മാതാം തോടില്‍ വീണ്ടും കക്കൂസ് മാലിന്യം തള്ളി
ഉള്ളേരി: ഉള്ളേരി ഈസ്റ്റ് മുക്കില്‍ മാതാം തോടില്‍ സാമൂഹ്യ വിരുദ്ധര്‍ വീണ്ടും കക്കൂസ് മാലിന്യം തള്ളി. കഴിഞ്ഞ രണ്ട് മാസത്തിനിടെ തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇതേ സ്ഥലത്ത് കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നത്.
പ്രദേശത്ത് വല്ലാത്ത ദുര്‍ഗന്ഥം അനുഭവപ്പെടുന്നതിനാല്‍ സമീപവാസികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ദുരിതമാകുന്നു. ഇന്നലെ പുലര്‍ച്ചെയാണ് ലോറിയിലെത്തിയ അജ്ഞാതര്‍ ഇവിടെ കക്കൂസ് മാലിന്യം തള്ളിയത്. ഇതോടെ വെള്ളം മലിന മാകുകയും പ്രദേശമാകെ ദുര്‍ഗന്ധ പൂരിതമാകുകയും ചെയ്തു.
ഉള്ളിയേരിയുടെ ജീവനാഡി എന്ന് വിശേഷിപ്പിക്കുന്ന മാതാം തോടിനെ നിരവധി കര്‍ഷരാണ് ആശ്രയിക്കുന്നത്. സംഭവത്തില്‍ പ്രദേശവാസികള്‍ പഞ്ചായത്ത് അധികൃതര്‍, ആരോഗ്യവകുപ്പ്, കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.