ഇരുട്ടിന്റെ മറവില്‍ കല്ലോട് റോഡില്‍ കക്കൂസ് മാലിന്യം തളളിയ നിലയില്‍; ആരോഗ്യ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി അണുനശീകരണം നടത്തി


പേരാമ്പ്ര: കല്ലോട് റോഡില്‍ കക്കൂസ് മാലിന്യം തളളിയ നിലയില്‍. കല്ലോട് കല്ലൂക്കര കുനിയില്‍ സുബൈറിന്റെ വീടിന് സമീപമാണ് കക്കൂസ് മാലിന്യം തള്ളിയ നിലയില്‍ കാണപ്പെട്ടത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വീട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശരത്ത് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ്, ആശാവര്‍ക്കര്‍ സജിത തുടങ്ങി ആരോഗ്യ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി അണുനശീകരണം നടത്തി.

മാലിന്യം തളളിയതിനെത്തുടര്‍ന്ന് സമീപവാസികള്‍ക്കും ദുര്‍ഗന്ധം കാരണം വളരെ അധികം ബുദ്ധിമുട്ടിലാണ്. പൊലീസില്‍ വിവരമറിയിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു.