പെരുവണ്ണാമൂഴി ഫാത്തിമ മാതാ യു.പി സ്കൂളിലെ ശുചിമുറി സമുച്ചയം ഉദ്ഘാടനം ചെയ്തു


പേരാമ്പ്ര: പെരുവണ്ണാമൂഴി ഫാത്തിമ മാതാ യു.പി സ്കൂളിലെ ശുചിമുറി സമുച്ചയം ഉദ്ഘാടനം ചെയ്തു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലാണ് ഉദ്ഘാടനം ചെയ്തത്. പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചത്.

ചക്കിട്ടപ്പാറയിലെ മുഴുവൻ സ്കൂളുകളിലും വൃത്തിയുള്ള ശുചിമുറി സൗകര്യം ഒരുക്കുക എന്നതാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി.കെ.ശശി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് ചെയർപേഴ്സൺ ബിന്ദു വത്സൻ, പഞ്ചായത്ത് അംഗം രാജേഷ്‌ തറവട്ടത്ത്‌, പ്രാധാനാധ്യാപിക ജിഷ, ഫാദർ മാത്യു തകരയിൽ എന്നിവർ സംസാരിച്ചു.