ത്യാഗത്തിന്റെ ഓര്‍മ്മ പുതുക്കി ബലി പെരുന്നാള്‍; പേരാമ്പ്രയിലെ വിവധ പള്ളികളിലും ഈദ്ഗാഹുകളിലും ഇന്ന് പ്രത്യേക നമസ്‌കാരം


പേരാമ്പ്ര: ആത്മസമര്‍പ്പണത്തിന്റെ ഓര്‍മ്മ പുതുക്കി സംസ്ഥാനത്ത് ഇന്ന് വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കും. അറബിമാസം ദുല്‍ഹജ്ജ് 30 പൂര്‍ത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. പേരാമ്പ്രയിലെ വിവിധ പള്ളികളിലും ഈദ്ഗാഹുകളിലും ഇന്ന് പ്രത്യേക നമസ്‌കാരം നടക്കും.

പ്രവാചകനായ ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ ഓര്‍മ്മപുതുക്കലാണ് ഈ ദിനം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലുണ്ടായ മകല്‍ ഇസ്മായേലിനെ ദൈവ കല്‍പ്പനപ്രകാരം ബലികൊടുക്കാന്‍ തീരുമാനിച്ചെങ്കിലും നബിയുടെ ത്യാഗസന്നദ്ധത കണ്ട് മകന് പകരം ആടിനെ ബലി നല്‍കാന്‍ ദൈവം നിര്‍ദേശിച്ചതായാണ് വിശ്വാസം.

ഹജ്ജ് കര്‍മ്മത്തിന്റെ പരിസമാപ്തി കൂടിയാണ് ബലിപെരുന്നാള്‍. ഈദ് നമസ്‌കാരത്തിന് ശേഷം വിശ്വാസികള്‍ ബലികര്‍മ്മം നിര്‍വ്വഹിക്കും. പിന്നീട് ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും കണ്ട് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആഘോഷത്തിലേക്ക് കടക്കും.

എല്ലാ വായനക്കാർക്കും പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ ബലിപെരുന്നാള്‍ ആശംസകള്‍