കിതയ്ക്കാതെ കുതിച്ച് സ്വർണം; ഇന്ന് ഒരു പവൻ വില 64000 കടന്നു


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ വർധനവ്. ഇതോടെ സ്വർണവില വീണ്ടും 64000 കടന്നു. 520 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് കുത്തനെ ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 64280 രൂപയിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്.

ഒരു ഗ്രാം സ്വർണത്തിന് 65 രൂപയാണ് ഇന്ന് ഉയർന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 8035 രൂപയായി . അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നികുതി നയങ്ങൾ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് ആശങ്ക ഉണ്ടായതോടെയാണ് സ്വർണ നിക്ഷേപം ഉയരുകയും വിപണിയിൽ സ്വർണവില കൂടുകയും ചെയ്തത്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്.