ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം; സാന്റ്സ് ബാങ്കിലോ കാപ്പാടോ ഒന്ന് കറങ്ങാന്‍ പോയാലോ? ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്ക് സൗജന്യ പ്രവേശനമൊരുക്കി ഡി.ടി.പി.സി


കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് (മാര്‍ച്ച് 8 ബുധനാഴ്ച) ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ വനിതകള്‍ക്ക് സൗജന്യ പ്രവേശനം.

ഡി.ടി.പി.സി. സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം നയമായ സ്ത്രീ സൗഹൃദ വിനോദ സഞ്ചാരം പോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കോഴിക്കോട് ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് സൗജന്യ പ്രവേശനമനുവദിച്ച് ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് കമ്മറ്റി തീരുമാനമെടുത്തത്.

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള സരോവരം ബയോ പാര്‍ക്ക്, കാപ്പാട് ബ്ലൂ ഫ്‌ലാഗ് ബീച്ച്, വടകര സാന്റ് ബാങ്ക്‌സ് ബീച്ച്, അരിപ്പാറ ഡെസ്റ്റിനേഷന്‍ എന്നിവിടങ്ങളിലാണ് സൗജന്യ പ്രവേശനമുണ്ടാകുക.