പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്; മാർച്ച് 8 ന് വടകരയിൽ അദാലത്ത്
വടകര: നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി മാർച്ച് 8 ന് രാജ്യവ്യാപകമായി നടത്തുന്ന ലോക് അദാലത്തിന്റെ ഭാഗമായി വടകര താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി അദാലത്ത് സംഘടിപ്പിക്കുന്നു. പൊതു ജനങ്ങൾക്കും സ്ഥാപനങ്ങൾക്കും അദാലത്തിൽ പരാതികൾ സമർപ്പിക്കാവുന്നതാണ്.
പരാതികൾ വടകര കോടതി സമുച്ചയത്തിൽ പ്രവൃത്തിക്കുന്ന താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഓഫിസിൽ 18.02.2025 നു 5 മണിക്ക് മുമ്പായി നേരിട്ടോ തപാൽ മുഖേനയോ അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 9846223526.

Description: to the attention of the public; Adalat at Vadakara on March 8