ടിബി രോഗത്തോട് ജനങ്ങൾക്കുകളള പേടി അകറ്റുക; തുണേരിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സംവിധാനം ചെയ്ത ഷോട്ട് ഫിലിം പുറത്തിറക്കി
നാദാപുരം: ലോക ടിബി ദിനത്തോടനുബന്ധിച്ച് കുടുംബാരോഗ്യ കേന്ദ്രം തൂണേരി ബോധവതക്കരണ ഷോർട്ട് ഫിലിം പുറത്തിറക്കി. ടിബി രോഗത്തോട് ജനങ്ങൾക്കുകളള പേടി അകറ്റി ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം കഫം ടെസ്റ്റ് ചെയ്തു ചികിത്സ എടുക്കാൻ പ്രേരിപ്പിക്കുന്നതാണ് ഇതിവൃത്തം. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ് കുമാർ.കെ. പിയാണ് ഷോട്ട് ഫിലിം സംവിധാനം ചെയ്തതത്.
മിഡ് ലെവൽ സർവീസ് പ്രൊവൈഡർ ഹരിത സി.കെയുടേതാണ് തിരക്കഥ. അഭിനേതാക്കളായി കുടുംബാരോഗ്യ കേന്ദ്രത്തിലെ മറ്റു ജീവനക്കാരായ അനിത.ബി, സുജാ തോമസ്, ജിസ്ന.ടി.പി, ഗീത.ടി. കെ, ഷിബിന ഭായ്.കെ, പ്രിൻസി മാധവൻ, തുഷാര.യൂ.പി, ഇന്ദു.എം എന്നിവരാണുള്ളത്.

രോഗം ആരംഭഘട്ടത്തിൽതന്നെ കണ്ടെത്താൻ കഴിയാതെ വന്നാൽ രോഗിയുടെ ആരോഗ്യ സ്‌ഥിതി അപകടത്തിലാവും എന്നു മാത്രമല്ല ഈ കാലയളവിൽ പത്തിലധികം പേർക്ക് രോഗം പകർത്തുകയും ചെയ്യും. രണ്ട് ആഴ്ച്ചയിൽ കൂടുതലുള്ള ചുമ,ഇടവിട്ടുള്ള പനി,കഫത്തിൽ രക്തത്തിന്റെ അംശം, വിശപ്പില്ലായ്മ, ശരീര ഭാരം കുറയുക എന്നതാണ് ടിബി രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.ലക്ഷണങ്ങൾ കണ്ടാലുടൻ പരിശോധന നടത്തണമെന്ന് മെഡിക്കൽ ഓഫീസർ അബ്ദുൾ സലാം.ടി അറിയിച്ചു.
