കർഷകരെ സമര പോരാളികളാക്കിയ വ്യക്തിത്വം; വടകരയിൽ ടി കെ കുഞ്ഞിരാമൻ സ്മൃതി സദസ്


വടകര: വയലേലകളിൽ പുതുഞ്ഞ മനുഷ്യരെ സമര പോരാളികളാക്കിയ കർഷക തൊഴിലാളി നേതാവും സിപിഐ എം മുൻ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന ടി കെ കുഞ്ഞിരാമൻ്റെ ഓർമകളിൽ ജ്വലിച്ച് നാട്. ടി കെ കുഞ്ഞിരാമൻ്റ ഓർമ പുതുക്കി സിപിഐ എം ജില്ലാ സമ്മേളന ഭാഗമായി വടകരയിൽ ടി കെ കുഞ്ഞിരാമൻ സ്മൃതി സദസ് സംഘടിപ്പിച്ചു.

‘കേരളീയ നവോഥാനം-വർത്തമാനകാല വെല്ലുവിളികൾ’ എന്ന വിഷയത്തിൽ നടന്ന സെമിനാറും സ്മൃതി സദസും കെഎസ്കെടിയു സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ വിഷയാവതരണം നടത്തി. യൂനിയൻ ജില്ലാ പ്രസിഡൻ്റ് ആർ പി ഭാസ്കരൻ അധ്യക്ഷനായി.

സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരൻ, ഏരിയ സെക്രട്ടറി ടി പി ഗോപാലൻ, സി ബാലൻ, സി എച്ച് മോഹനൻ എന്നിവർ സംസാരിച്ചു. എം എം ധർമരാജൻ സ്വാഗതവും പി പി ബാലൻ നന്ദിയും പറഞ്ഞു. തുടർന്ന് സാരംഗി മ്യൂസിക് ഗ്രൂപ്പും ഇശൽ അറേബ്യ വടകരയും അവതരിപ്പിച്ച വിവിധ കലാ പരിപാടികളും ഉണ്ടായിരുന്നു. നഗരസഭ സാംസ്കാരിക ചത്വരത്തിൽ നടന്ന സ്മൃതി സദസിൽ കർഷക തൊഴിലാളികളും യൂനിയൻ നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നൂറു കണക്കിന് പേർ പങ്കെടുത്തു.

Summary: TK Kunhiraman Smrithi Sadas at Vadakara