ജോലി തേടി മടുത്തോ ? ഇതാ കോഴിക്കോട് നിരവധി അവസരങ്ങള്‍
സീനിയര്‍ റെസിഡന്റ് നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ പള്‍മനറി മെഡിസിന്‍ വിഭാഗത്തില്‍ സീനിയര്‍ റെസിഡന്റ് (ഒരൊഴിവ്) കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച്ചക്കായി കോളേജ് ഓഫീസില്‍ വയസ്സ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം നവംബര്‍ 13ന് പകല്‍ 11.30-ന് എത്തണം.
വിദ്യാഭ്യാസ യോഗ്യത: പള്‍മനറി മെഡിസിന്‍ വിഭാഗത്തില്‍ പിജിയും ടിസിഎംസി രജിസ്ട്രേഷനും. പ്രായപരിധി – 18-36 വയസ്സ്. പ്രതിമാസ വേതനം 73,500 രൂപ. നിയമന കാലാവധി ഒരു വര്‍ഷമോ അല്ലെങ്കില്‍ ഒഴിവുകളില്‍ റെഗുലര്‍ സീനിയര്‍ റെസിഡന്റമാരെ നിയമിക്കുന്നതുവരെയോ മാത്രം. വിവരങ്ങള്‍ക്ക് www.govtmedical collegekozhikode.ac.in, കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ – 0495 2350216.
വേതനരഹിത അപ്രന്റീസ്
മലാപ്പറമ്പിലെ ഗവ.വനിതാ പോളിടെക്നിക്ക് കോളേജിന് കീഴിലെ ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ 2024-25 അധ്യയന വര്‍ഷത്തേക്ക് രണ്ട് വേതന രഹിത അപ്രന്റീ്സുകളെ നിയമിക്കുന്നതിന് നവംബര്‍ 11 ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നു. എസ്എസ്എല്‍സിയും, എഫ്ഡിജിടി കോഴ്സും പാസ്സായവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 049522370714.
Description: Tired of looking for a job? Here are many opportunities in Kozhikode