ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ൾക്ക് മി​ക​ച്ച സേ​വ​നം ല​ഭ്യ​മാ​ക്കു​ക; ജി​ല്ലാത​ല അ​ദാ​ല​ത്ത് നാളെ


കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ൾക്ക് മി​ക​ച്ച സേ​വ​നം ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സ​ർക്കാ​റി​ന്റെ നാ​ലാം നൂ​റു​ദി​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​ബി. രാ​ജേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ജി​ല്ല​ത​ല അ​ദാ​ല​ത്ത് വെ​ള്ളി​യാ​ഴ്ച​യും ന​ട​ക്കും. രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ക്കു​ന്ന അ​ദാ​ല​ത്തി​ന്റെ ഒ​രു​ക്കം പൂ​ർത്തി​യാ​യി.

ജി​ല്ല​ത​ല അ​ദാ​ല​ത്തി​ലേ​ക്ക് 690 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ പൊ​തു​സൗ​ക​ര്യ​ങ്ങ​ളും സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​വ​യി​ൽ ഏ​റെ​യും. ഓ​ൺലൈ​നാ​യി പ​രാ​തി സ​മ​ർപ്പി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർക്ക് അ​ദാ​ല​ത്ത് വേ​ദി​യി​ലും അ​പേ​ക്ഷ​ക​ൾ ന​ൽകാം.