ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിലെത്തിച്ചു, പിന്നീടറിയുന്നത് മരണവാർത്ത; തുറയൂർ കുലുപ്പയിലെ അനൂപിന്റെ അപ്രതീക്ഷിത വിയോ​ഗത്തിന്റ ഞെട്ടലിൽ ജന്മനാട്


തുറയൂർ: കുലുപ്പ സ്വദേശിയായ അനൂപിന്റെ അപ്രതീക്ഷിത വിയോ​ഗത്തിന്റ ഞെട്ടലിലാണ് ഇപ്പോഴും ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പം നാട്ടുകാരും. ശാരീരികാസ്വാസ്ഥത്തെ തുടർന്നാണ് യുവാവിനെ ആശുപത്രിയിലെത്തിക്കുന്നത്. എന്നാൽ അനൂപ് ഇനി ഒരിക്കലും മടങ്ങിവരില്ലെന്ന വാർത്തയാണ് പിന്നീട് എല്ലാവരും അറിയുന്നത്.

വീട്ടിൽ നിന്നാണ് ശാരീരിക അസ്വസ്ഥതയെ തുടർന്ന് അനൂപിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിക്കുന്നത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.

പരേതനായ കുഞ്ഞികണ്ണന്റെയും ശാരദയുടെയും മകനാണ്. അനുഷയാണ് സഹോദരി. ഷിംനേഷ് ഇരിങ്ങൽ സഹോദരി ഭർത്താവ്.

 

Summary: Thurayur Kuluppa native young man died due to heart attack