കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് 119 വര്‍ഷം; നാടിന്റെ ഉത്സവമായി തുറയൂര്‍ ജെംസ് എ.എല്‍.പി സ്‌കൂള്‍ വാര്‍ഷികാഘോഷം
തുറയൂര്‍: ജെംസ് എ.എല്‍.പി സ്‌കൂള്‍ 119ാം വാര്‍ഷികാഘോഷം നാടിന്റെ ഉത്സവമായി മാറി. പരിപാടികളുടെ ഔപചാരിക ഉദ്ഘാടനവും 33 വര്‍ഷത്തെ അധ്യാപക ജീവിതത്തില്‍ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് കെ സുഹറ ടീച്ചര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ നിര്‍വഹിച്ചു. തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് അധ്യക്ഷത വഹിച്ചു.
സ്‌കൂളില്‍ നിര്‍മ്മിച്ച എ.പി.ജെ അബ്ദുല്‍ കലാം മെമ്മോറിയല്‍ ലൈബ്രറിയുടെ ഉദ്ഘാടനം വടകര എം.പി കെ മുരളീധരനും കുട്ടികളുടെ കലാപരിപാടികള്‍ പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും പട്ടുറുമാല്‍ ജഡ്ജുമായ ഫൈസല്‍ എളേറ്റിലും ഉദ്ഘാടനം ചെയ്തു. വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള കലാവിരുന്നിന്റെ ഉദ്ഘാടനം സിനി ആര്‍ട്ടിസ്റ്റ് കലാഭവന്‍ നിയാസ് നിര്‍വ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദുല്‍ഖിഫില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.പി ബാലന്‍, വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ രാമകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍മാരായ സജിത, കുറ്റിയില്‍ റസാഖ്, മേലടി എ.ഇ.ഒ വിനോദ് പി, ബിആര്‍സി ട്രെയിനര്‍ രാഹുല്‍, പിഇസി കണ്‍വീനര്‍ ഇ.എം രാമദാസന്‍, ഇസ്മായില്‍ തെനങ്കാലില്‍, സ്‌കൂള്‍ മാനേജര്‍ അഫ്‌സല്‍ ഹാഷിര്‍ എന്നിവര്‍ മുഖ്യാതിഥികളായി.
വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും എസ്.എസ്.ജി അംഗങ്ങളും പിടിഎ പ്രതിനിധികളും ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു. എല്‍.എസ്.എസ്, അല്‍ മാഹിര്‍, ജീനിയസ് ടോപ്പ്, ടാലന്റ് സെര്‍ച്ച് എക്‌സാം വിജയികള്‍ക്കുള്ള ഉപഹാരസമര്‍പ്പണവും വേദിയില്‍ വച്ച് നടന്നു.
സ്വാഗത സംഘം ചെയര്‍മാന്‍ ഷിജിത്ത് കെ.ടി സ്വാഗതഭാഷണവും സീനിയര്‍ അസിസ്റ്റന്റ് എം ശ്രീജ നന്ദിയും പറഞ്ഞു.