കൃഷി ആരംഭിച്ചോളൂ; തൈകളുമായി തുറയൂര്‍ ഞാറ്റുവേലചന്തയൊരുങ്ങി


തുറയൂര്‍: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഞാറ്റുവേലച്ചന്ത സംഘടിപ്പിച്ചു. കര്‍ഷകര്‍ക്ക് ആവശ്യമായ തെങ്ങിന്‍ തൈ, കമുകിന്‍ തൈ, റംബൂട്ടാന്‍, അനാര്‍, കുരുമുളക് തുടങ്ങി വിവിധയിനം തൈകളാണ് ചന്തയിലൂെട സബ്‌സിഡി നിരക്കില്‍ ലഭ്യമാകുന്നത്.

പയ്യോളി അങ്ങാടിയില്‍ സംഘടിപ്പിച്ച ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടില്‍ അധ്യക്ഷത വഹിച്ചു.

 

പഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാര്‍, പഞ്ചായത്തംഗങ്ങള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൃഷി ഓഫീസര്‍ ഡോണ കരുപ്പാളി സ്വാഗതവും കൃഷി അസിസ്റ്റന്റ് അജിത്ത് നന്ദിയും പറഞ്ഞു.