ജ്വാല 2024 പരിണയം; വൈവാഹിക വിദ്യാഭ്യാസ പരിശീലനവുമായി തൂണേരി ബ്ലോക്ക് പഞ്ചായത്ത്


തൂണേരി: കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന വൈവാഹിക വിദ്യാഭ്യാസ പദ്ധതിയായ ജ്വാല 2024 പരിണയത്തിന്റെ ഭാ​ഗമായി തൂണേരി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ശില്പശാല സംഘടിപ്പിച്ചു.

പുറമേരി കമ്യൂണിറ്റി ഹാളിൽ നടന്ന ശില്പശാല ജില്ലാ പഞ്ചായത്ത് മെമ്പർ കുടുത്താംകണ്ടി സുരേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ അദ്ധ്യക്ഷയായി. മുഹമ്മദ് ഫൈസൽ, ഡോക്ടർ മുതാംസ് എന്നിവർ വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസ് കൈകാര്യം ചെയ്തു. പി.സുരേന്ദ്രൻ, രജീന്ദ്രൻ കപ്പള്ളി, ബീന കല്ലിൽ, ചിൻമയി എസ് ആനന്ദ്, ഫസ്ലി പി.കെ എന്നിവർ സംസാരിച്ചു.