വിലങ്ങാട് ഉരുൾപ്പൊട്ടൽ; വീട് നഷ്ടപ്പെട്ട അഞ്ച് കുടുംബങ്ങൾക്ക് തൂണേരി ബ്ലോക്ക് പഞ്ചായത്ത് വീട് നിർമ്മിച്ച് നൽകും
നാദാപുരം: വിലങ്ങാടുണ്ടായ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട അഞ്ച് കുടുംബങ്ങൾക്ക് തൂണേരി ബ്ലോക്ക് പഞ്ചായത്ത് വീട് നിർമ്മിച്ച് നൽകുമെന്ന് തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ അറിയിച്ചു.
കൂടാതെ സൗജന്യമായി സ്ഥലം ലഭിക്കുന്ന മുറയ്ക്ക് വാണിമേൽ ഗ്രാമ പഞ്ചായത്തിൽ എത് സാഹചര്യത്തിലും ഉപയോഗത്തിനാവശ്യമായ ഒരു സ്ഥിരം ഷെൽട്ടൽ നിർമ്മിച്ചു നൽകുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ നൽകാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിലങ്ങാട് ഉരുൾപൊട്ടൽ ഉണ്ടായത്. ഇരുപതോളം വീടുകളാണ് ഉരുൾപൊട്ടലിൽ പൂർണ്ണമായും തകർന്നത്.