വിലങ്ങാട് പുനരധിവാസത്തിന് ഒരു കോടി രൂപ; സമഗ്ര ബജറ്റ് അവതരിപ്പിച്ച തൂണേരി ബ്ലോക്ക് പഞ്ചായത്ത്


തൂണേരി: തൂണേരി ബ്ലോക്ക് പഞ്ചായത്ത് 2025 -26 ബഡ്ജറ്റ് അവതരിപ്പിച്ചു. 13,82,93,000 രൂപ ചിലവും 14, 63,98,718 രൂപ വരവും 81,570 18 മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡണ്ട് ടി കെ അരവിന്ദാക്ഷനാണ് അവതരിപ്പിച്ചത്. വിലങ്ങാട് പുനരധിവാസത്തിന്റെ ഭാഗമായ വീടിനും, ഷെൽട്ടറുമായി ഒരു കോടി രൂപ ബഡ്റ്റിൽ വകയിരുത്തി.

പാർപ്പിട മേഖലയ്ക്ക് മൂന്നു കോടി 40 ലക്ഷത്തി 36000 രൂപയും,ആരോഗ്യ മേഖലയ്ക്ക് ഒരു കോടി 3 ലക്ഷം രൂപയും, മൂൻഗണന നൽകി കൊണ്ടുള്ളതായിരുന്നു ബജറ്റ്. മറ്റു വിവിധ മേഖലകൾക്ക് വകയിരുത്തിയിട്ടുള്ള സംഖ്യകൾ കാർഷിക മേഖല 85 ലക്ഷം, ദാരിദ്ര്യ ലഘൂകരണം 26 ലക്ഷം , വനിത ക്ഷേമം 45 ലക്ഷം, വയോജന ക്ഷേമ 33 ലക്ഷത്തി നാല്പതിനായിരം, ശാരീരിക മാനസിക വെല്ലുവിളി നേടുന്നവരുടെ ഉന്നമനത്തിനായി 39 ലക്ഷം ,അതി ദാരിദ്ര്യ ലഘൂകരണം 10 ലക്ഷം, ദാരിദ്ര്യ ലഘുകരണം 16 ലക്ഷം, അഗതികൾക്കായി 1ലക്ഷം, ബ്ലോക്ക് പഞ്ചായത്തിന്റെ കെട്ടിട നിർമ്മാണത്തിന് 35 ലക്ഷം രൂപയും വകയിരുത്തി.

ബഡ്ജറ്റ് അവതരണ സമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡണ്ട് ശ്രീമതി കെ പി വനജ അദ്ധ്യക്ഷത വഹിച്ചു. കെ പി പ്രതീഷ്‌, സുധാസത്യൻ, അഡ്വക്കേറ്റ് വി.കെ ജ്യോതിലക്ഷ്മി എൻ പത്മിനി ടീച്ചർ ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻമാരായ രജീന്ദ്രൻ കപ്പള്ളി.കെ.കെ. ഇന്ദിര,ബിന്ദു പുതിയോട്ടിൽ, എ സജീവൻ വക്കീൽ എ ഡാനിയ വി.അംബുജം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.