മാലിന്യ സംസ്ക്കരണം ഇനി എളുപ്പം; നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂളിൽ തുമ്പൂർമുഴി പ്ലാൻ്റ് ആരംഭിച്ചു


വെള്ളിയൂർ: മാലിന്യ സംസ്ക്കരണം എളുപ്പമാക്കുന്നതിനായി നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂളിൽ തുമ്പൂർമുഴി പ്ലാൻ്റ് ആരംഭിച്ചു. മാലിന്യ സംസ്കരണത്തിൻ്റെ മാതൃകാപദ്ധതിയാണിത്. നൊച്ചാട് ഗ്രാമപഞ്ചായത്ത്, നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂൾ മാനേജ്മെൻ്റും സംയുക്തമായാണ് സ്കൂളിൽ പദ്ധതി യാഥാർത്ഥ്യമാക്കിയത്.

തുമ്പൂർമുഴി പ്ലാൻ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജാ ശശി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശാരദ പട്ടേരി കണ്ടി അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എ.വി.അബദുള്ള, വാർഡ് മെമ്പർമാരായ ഷിജി കൊട്ടാരക്കൽ, കെ.മധു കൃഷ്ണൻ, പി.ടി.എ.പ്രസിഡൻ്റ് കെ.പി.സാഖ്, പ്രിൻസിപ്പാൾ കെ.സമീർ, പ്രധാനാദ്ധ്യാപിക എം.ബിന്ദു എന്നിവർ ചടങ്ങിൽ സംസാരിച്ചു.