പഹൽഗാം ഭീകരാക്രമണം; തൃശൂർ പൂരത്തിന് സുരക്ഷ വർധിപ്പിച്ചു


തൃശൂർ: ത്യശൂർ പൂരത്തിന് സുരക്ഷ കൂട്ടിയെന്ന് ഡിജിപി ഷെയ്ക് ദർവേഷ് സാഹിബ്. പഹൽഗാം ഭീകര ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ വർധിപ്പിച്ചത്.

പ്രത്യേക കമൻ്റോകളെ നിയോഗിക്കും. ആന്റി ഡ്രോൺ സിസ്റ്റവും നടപ്പാക്കുമെന്ന് ഡിജിപി അറിയിച്ചു.രണ്ടു മാസം മുമ്പ് തന്നെ തൃശൂർ പൂരം നടത്തിപ്പിനാവശ്യമായ നടപടികൾ പൊലീസ് കൈക്കൊണ്ടിട്ടുണ്ട്. 4000ത്തിലധികം പൊലീസിനെ വിന്യസിപ്പിക്കും. 35 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പൊലീസിനെയാകും വിന്യസിപ്പിക്കുക.